
കുഞ്ഞുപൂക്കള്‍ ക്യാമറ കണ്ട് ഒത്തുകൂടിയപ്പോള്‍. അപ്പോഴേ പറഞ്ഞതാ എല്ലാവരെയും ഫ്രെയിംല് കൊള്ളില്ല, ഫോക്കസ് ശരിയാവില്ല എന്നൊക്കെ. എവിടെ കേള്‍ക്കാന്‍ !
ഫില്‍ ഇന്‍ ദ ബ്ലാങ്ക്സ്. ____MANDALAM (ക്ലൂവിന് പടം 7 കാണുക)
ഡ്രൈവര്‍ സരക്ക് സാപ്പിടപോയിരിക്കാ ... സുമ്മാ ടൈം വേസ്റ്റ് പണ്ണീട്ടിര്ക്ക് !!
അയ്യോ, ഇപ്പം വണ്ടി പോകും. എന്നേം കൂടെ ആരെങ്കിലും ഒന്ന് പൊക്കി ഇതിനാത്ത് ഇരുത്തണേ ... അണ്ണേ, തായേ ...
നാന് ഒറു കിലോ തക്കാളി വിറ്റാല്‍ നൂറു കിലോ വിറ്റ മാതിരി ... ജാഗ്രതയ് !!
ഈ ക്യാരറ്റ് കഴുകി കഴുകി എന്റെ ട്രൗസര്‍ അഴിയും എന്ന് തോന്നുന്നു.
വാഗമണ്‍ കുരിശുമല. ഇത് കുരിശുമലയുടെ ഏറ്റവും മുകളിലാണ്. ഏകദേശം മൂന്ന് കിലോമീറ്ററോളം മല കയറണം. ചില ഇടങ്ങളില്‍ നല്ല കയറ്റമാണ്. മുകളില്‍ നല്ല തണുത്ത കാറ്റ്. പിന്നെ വശങ്ങളില് അഗാധമായ കൊക്കകളും.
ഈ സ്ഥലവും, യേശുവിന്റെ രൂപവും ഇങ്ങനെ ഒരു ആംഗിളിലാണ് എനിക്ക് ഇഷ്ടപ്പെട്ടത്. മുന്നില്‍ നിന്ന് കാണുമ്പോള്‍ എന്തോ ഒരു കുറവ് പോലെ. ചിലപ്പോള്‍ ഇലക്ട്രിക് കമ്പികളും, കമിതാക്കള്‍ പേരും, പ്രണയ സന്ദേശങ്ങളും കുറിച്ചിട്ട പാറകളും കാരണമാവാം
ഈ പൂവിന്റെ പേരെന്താണെന്നറിയില്ല. കുരിശുമലയില്‍ ഉടനീളം കണ്ടിരുന്നു. പാവങ്ങള്‍. വെയിലേറ്റ് വാടാറായിരിക്കുന്നു.
കുരിശുമലയിലെ ഒരു ചരിവ്. രണ്ട് വിദ്വാന്മാര് നില്‍ക്കുന്നത് കണ്ടോ ? അവന്മാര് അല്പം കൂടി മുന്നോട്ട് പോയിരുന്നെങ്കില്‍ "പാനിംഗ്" എന്ന ഫോട്ടോഗ്രാഫി ടെക്നിക്കിന് ഉദാഹരണമായേനെ. "കേറിപ്പോടാ ..." എന്നലറിയപ്പോള്‍ അവന്മാര് അനുസരിച്ചു
വാഗമണ്‍, മൊട്ടക്കുന്നിന് അടുത്തുള്ള ഒരിടം. വെറുതെ നോക്കുമ്പോള്‍ വലുതായൊന്നും കണ്ടില്ല. പക്ഷേ ചില ഭാഗങ്ങള്‍ ഒരു പ്രത്യേക രീതിയില്‍ ക്യാമയുടെ LCD സ്ക്രീനില്‍ കണ്ടപ്പോള്‍ ഭംഗി തോന്നി.
മൊട്ടക്കുന്നില്‍ CD വില്‍ക്കുന്ന പിള്ളേര്. പുല്ലില്‍ കിടക്കുകയായിരുന്നു. താഴെ നിന്നും ശൂ, ശൂ, ശീ എന്നീ ശബ്ദങ്ങള്‍ പുറപ്പെടുവിച്ച്, കുറേ ആംഗ്യ ഭാഷയൊക്കെ പ്രയോഗിച്ചപ്പോഴാണ് മച്ചാന്മാര് ഒന്ന് എഴുന്നേറ്റിരുന്നത്. ജാഡ, ജാഡ ...
ഏതോ കോളേജില്‍ നിന്നും വന്ന ടീമാണെന്ന് തോന്നുന്നു. നീലാകാശത്തിന്റെ ബാക് ഗ്രൗണ്ടില്‍, ഉറുമ്പുകളെപ്പോലെ അവരെ കാണാന്‍ നല്ല രസമായിരുന്നു. ഈ മൊട്ടക്കുന്ന് പച്ച നിറമായിരുന്നുവെങ്കില്‍ എന്ന് ആശിച്ച ഒരു ചിത്രം.
പിന്നേം പൈന്‍ ഫോറസ്റ്റ്. ഇതും പോര. അടുത്തത് ശരിയാക്കാം എന്ന് കരുതി അപ്പറേച്ചറും, ഷട്ടര്‍ സ്പീഡും ഒക്കെ ശരിയാക്കി വന്നപ്പോള്‍, "ഡിം", ക്യാമറ ഓഫ് ! ബാറ്ററി ഫുള്‍ ചാര്‍ജൊക്കെ ചെയ്ത് കൊണ്ടുവന്നതാ. എന്നിട്ട് എന്ത് പറ്റി, ആവോ ?
ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നും പിടിയില്ല. പക്ഷേ പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. ബൂലോകത്തെ ഫോട്ടോപിടിത്തക്കാരായ പുലികളുടെ സൃഷ്ടികള്കണ്ട് അന്തംവിട്ട് നിന്നിട്ടുണ്ട്. ഇത്രയും മനോഹരങ്ങളായ ചിത്രങ്ങള്‍ എങ്ങനെ എടുക്കുന്നു എന്നാലോചിച്ച് !
അപ്പോള്‍ കയ്യിലുള്ള, അത്രയൊന്നും സാങ്കേതികമികവില്ലാത്ത, ഒരു പടം പിടിത്ത യന്ത്രവും വച്ച് തുടങ്ങുന്നു. ബൂലോകത്തെ എല്ലാ ഗുരുക്കന്മാരുടേയും അനുഗ്രഹാശിസ്സുകളോടെ. തെറ്റുകുറ്റങ്ങള്‍ പൊറുക്കുമല്ലോ !
ഒരു പൂവില്‍നിന്നു തന്നെ തുടങ്ങാം. മുല്ലപ്പൂവിന്റെ സുഗന്ധം. പണ്ട് വീട്ടുമുറ്റത്തെ കൊച്ചുതോട്ടത്തില്‍ അമ്മ, കുറേ വള്ളികള്‍ പടര്‍ത്തി വിട്ടിട്ടുണ്ടായിരുന്നു. മഴക്കാല സന്ധ്യകളില്‍, മഴ ഒന്ന് തോര്‍ന്നുനില്‍ക്കുമ്പോള്‍ മുല്ലപ്പൂക്കള്‍ പാതി വിടരും. വീട്ടിന്റെ ഉമ്മറത്ത് ഇരിക്കുമ്പോള്‍ തന്നെ അതിന്റെ ഗന്ധം ഒഴുകിവരും. താഴെ വീണാലും, വെറുതെ പെറുക്കിയെടുത്ത് കൈക്കുമ്പിളില്‍ വച്ച് "ഹോ, എന്ത് മണാ അല്ലേ ...?" എന്ന് അമ്മ പറയും.
ഇപ്പോള്‍, ഈ നഗരത്തില്‍ വിരിയുന്ന മുല്ലപ്പൂക്കള്‍ക്കും ആ കുട്ടിക്കാലം ഒന്നുകൂടി ഓര്മ്മപ്പ്പ്പെടുത്താന് കഴിയുന്നു...