
കുറേ ശ്രമത്തിന് ശേഷമാണ് ഇങ്ങനെയെങ്കിലും ഒരെണ്ണം കിട്ടിയത് ! പാവം, എന്റെ മകനെ ഇതിനായി കുറേ പ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും സൈക്കിള്‍ ചവിട്ടിപ്പിച്ചു.
പിന്നെ, ഈ പരീക്ഷണത്തിന് എന്നെ പൂര്‍ണ്ണമായും സഹായിച്ചത് സപ്തന്‍ ചേട്ടന്റെ "ഫോട്ടോഗ്രാഫി ഒരു പരിചയപ്പെടല്‍" എന്ന പോസ്റ്റാണ്. സപ്തന്‍ ചേട്ടന് പ്രത്യേക നന്ദി !
13 comments:
:) nalla pattiya shramam thanne
പരീക്ഷണങ്ങള്‍ നടക്കട്ടെ!
ആ സൈക്കിള്‍ ഓടിക്കുന്ന കൊച്ചു നാടന്‍ മനസില്‍ പറയുന്നത് എന്താണെന്നല്ലെ ?
“അതിന്റെ സ്റ്റ്രാപ്പില്‍ പിടിച്ചു പാനിങ് സ്റ്റയിലില്‍ ഒന്നു കറക്കി.... ഒറ്റ ഏറ്..“
പാവം മോന്‍! എന്നാലും പടം കലക്കി.
പാനിംഗ് പരീക്ഷിക്കാന്‍ ചീറിപാഞ്ഞുപോകുന്ന പ്രൈവറ്റ് ബസ്സുകളും ആനവണ്ടികളും നമ്മുടെ നാട്ടില്‍ ഉള്ളപ്പോ മോനെ കഷ്ടപ്പെടുത്തേണ്ടിയിരുന്നില്ല..അവനെങ്ങാന്‍ ദേഷ്യം വന്നാ ആ ക്യാമറയുടെ ഗതി ഹി ഹി
പടം കൊള്ളാട്ടാ
കുറേ ശ്രമത്തിന് ശേഷമാണ് ഇങ്ങനെയെങ്കിലും ഒരെണ്ണം കിട്ടിയത് !
ഈ വരി വായിച്ച് ഞാന്‍ കുറെ ആലോചിച്ചു. പിന്നെയാ കാമെറാ പരിശീലനമാണെന്നറിഞ്ഞത്
nice.....
ഇതെവിടെ നിന്നും വാങ്ങി നാടന്‍
കൊള്ളാമല്ലോ ഉഗ്രന്‍
ഞാനും ഒന്ന് ശ്രമിച്ച് നോക്കട്ടെ. ഈ പ്രായമുള്ള ഒരു സന്താനം എനിക്കുമുണ്ട്.
great!
good work
Wishes
നാടന്‍,
വളരെ നല്ല ഉദ്യമം. ഒരു വിധം ഒത്തിട്ടുണ്ട്. ഇനിയും മെച്ചപ്പെടുത്താന്‍ സാധിക്കും.
1. View point - കുട്ടികളുടെ ചിത്രങ്ങള്‍ എടുക്കുമ്പൊള്‍ അവരുടെ വ്യൂ പോയിന്റില്‍ നിന്നു കാണുകയാണെങ്കില്‍ അതു ചിത്രത്തെ വ്യത്യസ്തമാക്കും.നമ്മള്‍ നിന്നു കൊണ്ട് ഫോട്ടോ എടുക്കുമ്പോള്‍ താഴേയ്ക്ക് നോക്കുന്ന ഒരു വ്യൂ അല്ലേ കിട്ടുന്നത്. മുട്ടു കുത്തി അവരുടെ ലെവലില്‍ നിന്ന് ഫോട്ടോയെടുത്ത് നോക്കു, വ്യത്യാസം മനസ്സിലാകും.
2. A tight crop / a tight frame - ഈ ഫോട്ടോ ഒന്നു കൂടി tight crop ചെയ്യാമായിരുന്നു. ആ താഴ്ഭാഗത്തുള്ള - പുറകു വശത്തുള്ള മുറ്റം എന്തിനാണ് ? അവ ക്രോപ്പ് ചെയ്തു കളയാം, അപ്പോള്‍ നല്ല പച്ച പശ്ചാത്തലത്തില്‍ കുട്ടനെ നല്ല prominent subject ആയിട്ടു കിട്ടും. നല്ല പരിശീലനം കിട്ടി കഴിയുമ്പോള്‍ കുറച്ചുകൂടി സൂം ചെയ്ത് ഈ ഫോട്ടോ എടുക്കാന്‍ ശ്രമിക്കാം, അപ്പോള്‍ ക്രോപ്പിന്റെ ആവശ്യം വരില്ല.
3. ഈ വെളിച്ചതിന് ഷട്ടര്‍ വേഗം ഇനിയും കുറയ്ക്കാം. Now it is over exposed a bit.
ഇനിയും ശ്രമിക്കൂ, മോന്റെ നല്ല സൈക്കിള്‍ ചവിട്ടുന്ന (പാനിങ്ങ്) ചിത്രങ്ങള്‍ എടുക്കുവാന്‍ സാധിക്കും, അന്നിട്ട് ഒരെണ്ണം വലിയതാക്കി 5 X 7 സൈസ്സില്‍ അടിച്ച് ഫ്രയിം ചെയ്ത് ആ ടി വി യുടെ മുകളില്‍ വെച്ചേരെ!
Thanks to all ....
Saptaj Ji, Thanks a lot for the tips.
Post a Comment