Showing posts with label പൂവ്‌.. Show all posts
Showing posts with label പൂവ്‌.. Show all posts

Monday, March 10, 2008

എന്റെ ഫോട്ടോ ബ്ലോഗ്‌ (ആദ്യ ശ്രമം.)



ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നും പിടിയില്ല. പക്ഷേ പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്‌. ബൂലോകത്തെ ഫോട്ടോപിടിത്തക്കാരായ പുലികളുടെ സൃഷ്ടികള്‍കണ്ട്‌ അന്തംവിട്ട്‌ നിന്നിട്ടുണ്ട്‌. ഇത്രയും മനോഹരങ്ങളായ ചിത്രങ്ങള്‍ എങ്ങനെ എടുക്കുന്നു എന്നാലോചിച്ച്‌ !


അപ്പോള്‍ കയ്യിലുള്ള, അത്രയൊന്നും സാങ്കേതികമികവില്ലാത്ത, ഒരു പടം പിടിത്ത യന്ത്രവും വച്ച്‌ തുടങ്ങുന്നു. ബൂലോകത്തെ എല്ലാ ഗുരുക്കന്മാരുടേയും അനുഗ്രഹാശിസ്സുകളോടെ. തെറ്റുകുറ്റങ്ങള്‍ പൊറുക്കുമല്ലോ !


ഒരു പൂവില്‍നിന്നു തന്നെ തുടങ്ങാം. മുല്ലപ്പൂവിന്റെ സുഗന്ധം. പണ്ട്‌ വീട്ടുമുറ്റത്തെ കൊച്ചുതോട്ടത്തില്‍ അമ്മ, കുറേ വള്ളികള്‍ പടര്‍ത്തി വിട്ടിട്ടുണ്ടായിരുന്നു. മഴക്കാല സന്ധ്യകളില്‍, മഴ ഒന്ന് തോര്‍ന്നുനില്‍ക്കുമ്പോള്‍ മുല്ലപ്പൂക്കള്‍ പാതി വിടരും. വീട്ടിന്റെ ഉമ്മറത്ത്‌ ഇരിക്കുമ്പോള്‍ തന്നെ അതിന്റെ ഗന്ധം ഒഴുകിവരും. താഴെ വീണാലും, വെറുതെ പെറുക്കിയെടുത്ത്‌ കൈക്കുമ്പിളില്‍ വച്ച്‌ "ഹോ, എന്ത്‌ മണാ അല്ലേ ...?" എന്ന് അമ്മ പറയും.


ഇപ്പോള്‍, ഈ നഗരത്തില്‍ വിരിയുന്ന മുല്ലപ്പൂക്കള്‍ക്കും ആ കുട്ടിക്കാലം ഒന്നുകൂടി ഓര്‍മ്മപ്പ്പ്പെടുത്താന്‍ കഴിയുന്നു...