Tuesday, August 26, 2008

ഇന്നലെകളില്ലാതെ ... (പടം)

ഇന്നലത്തെ പ്രതാപങ്ങള്‍ നഷ്ടപ്പെട്ട്‌ ...





Monday, August 18, 2008

തനിയെ ... (പടം)



ജീവിതയാത്രയില്‍ തനിയെ ...

Thursday, August 14, 2008

നിന്നോടൊപ്പം (പടം)


ഈ നിമിഷമാണോ നമ്മുടെ ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷം ?

Friday, August 8, 2008

അന്നും, ഇന്നും (പടം)

അന്ന്.
ചിലവ്‌ : രണ്ട്‌ മച്ചിങ്ങ, ഒരു കഷ്ണം ഈര്‍ക്കില്‍, ഒരു പ്ലാവില, ചരട്‌.











ഇന്ന്.ചിലവ്‌ : ഏകദേശം 600 രൂപ.

Friday, August 1, 2008

പാച്ചുവും, മാളുവും (പടം)

പുതിയ ക്രയോണ്‍സും, കളര്‍ ബുക്കും കിട്ടിയ സന്തോഷത്തിലാ പിള്ളേര്‍ ...
























Sunday, June 29, 2008

വീണ്ടുമൊരു പാനിംഗ്‌ (പടം)


ഇത്തവണ സപ്തന്‍ജി തന്ന ടിപ്സുകള്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്‌.

Friday, June 27, 2008

ഇന്നലെ വന്ന അതിഥി (പടം)




അടുത്ത്‌ പോകാന്‍ ധൈര്യം വന്നില്ല. ക്യാമറയുടെ സൂം 3X ആയത്‌ കൊണ്ട്‌ ഇത്രയൊക്കെയേ കിട്ടിയുള്ളൂ ...

Wednesday, June 25, 2008

ഊട്ടിപ്പടങ്ങള്‍











"മുന്നില്‍ ഹെയര്‍ പിന്‍ വളവ്‌ ! വളയം നേരെ പിടിച്ച്‌ ഒരു 100-120 ല്‍ വിടുക !"












'റസ്റ്റ്‌' ചെയ്യാന്‍ പറ്റിയ സ്ഥലം.












ചാറല്‍ മഴയേറ്റ്‌ തണുത്ത്‌ വിറച്ച്‌ നില്‍ക്കുന്നവര്‍





കുഞ്ഞുപൂക്കള്‍ ക്യാമറ കണ്ട്‌ ഒത്തുകൂടിയപ്പോള്‍. അപ്പോഴേ പറഞ്ഞതാ എല്ലാവരെയും ഫ്രെയിംല്‍ കൊള്ളില്ല, ഫോക്കസ്‌ ശരിയാവില്ല എന്നൊക്കെ. എവിടെ കേള്‍ക്കാന്‍ !










ഫില്‍ ഇന്‍ ദ ബ്ലാങ്ക്സ്‌. ____MANDALAM (ക്ലൂവിന്‌ പടം 7 കാണുക)






ഡ്രൈവര്‍ സരക്ക്‌ സാപ്പിടപോയിരിക്കാ ... സുമ്മാ ടൈം വേസ്റ്റ്‌ പണ്ണീട്ടിര്‌ക്ക്‌ !!





അയ്യോ, ഇപ്പം വണ്ടി പോകും. എന്നേം കൂടെ ആരെങ്കിലും ഒന്ന് പൊക്കി ഇതിനാത്ത്‌ ഇരുത്തണേ ... അണ്ണേ, തായേ ...






നാന്‍ ഒറു കിലോ തക്കാളി വിറ്റാല്‍ നൂറു കിലോ വിറ്റ മാതിരി ... ജാഗ്രതയ്‌ !!











ഈ ക്യാരറ്റ്‌ കഴുകി കഴുകി എന്റെ ട്രൗസര്‍ അഴിയും എന്ന് തോന്നുന്നു.




ഒരെണ്ണം എടുത്താന്‍ വിവരമറിയും ! പറഞ്ഞേക്കാം ....

Monday, June 16, 2008

തകര്‍പ്പന്‍ ഫോട്ടോഗ്രാഫി

ഒന്നുകൂടി പോസ്റ്റുന്നു ...
http://shaleenam.blogspot.com/2008/06/blog-post.html

Friday, May 16, 2008

ഉച്ചയ്ക്കെന്താ പരിപാടി ? (പടം).



കൊറച്ച്‌ മീനുകളൊക്കെ കിട്ടീട്ടുണ്ട്‌. ഉച്ചയ്ക്ക്‌ വറുത്തടിച്ചാലോ ?

Monday, May 12, 2008

ഹോ... ഇതൊക്കെ ഇല്ലായിരുന്നെങ്കില്‍ ! (പടം)


ഈ വസ്തുവകകള്‍ ഒക്കെ ഇല്ലായിരുന്നെങ്കില്‍ നമ്മുടെ അവസ്ഥ എന്താകുമായിരുന്നു ... ?

Thursday, May 8, 2008

പുത്തന്‍ പ്രതീക്ഷകളോടെ ... (പടം)





ഇന്ന് മാളുവിന്റെ മൂന്നാം ജന്മദിനം



Monday, April 21, 2008

നടു നിവര്‍ത്താം (പടം)









ഹോ ... നമ്മുടെ ഇന്നത്തെ ഓട്ടങ്ങളൊക്കെ കഴിഞ്ഞു. ഇനി ഒന്ന് നടു നിവര്‍ത്താം ...

Thursday, April 17, 2008

പാനിംഗ്‌ പരീക്ഷണം (പടം)


കുറേ ശ്രമത്തിന്‌ ശേഷമാണ്‌ ഇങ്ങനെയെങ്കിലും ഒരെണ്ണം കിട്ടിയത്‌ ! പാവം, എന്റെ മകനെ ഇതിനായി കുറേ പ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും സൈക്കിള്‍ ചവിട്ടിപ്പിച്ചു.
പിന്നെ, ഈ പരീക്ഷണത്തിന്‌ എന്നെ പൂര്‍ണ്ണമായും സഹായിച്ചത്‌ സപ്തന്‍ ചേട്ടന്റെ "ഫോട്ടോഗ്രാഫി ഒരു പരിചയപ്പെടല്‍" എന്ന പോസ്റ്റാണ്‌. സപ്തന്‍ ചേട്ടന്‌ പ്രത്യേക നന്ദി !

Thursday, April 10, 2008

രാത്രിപ്പടങ്ങള്‍

ആരും തെറ്റിദ്ദരിക്കേണ്ട. രാത്രിയില്‍ എടുത്ത പടങ്ങള്‍ എന്നേ അര്‍ഥമുള്ളൂ.
കൊച്ചിയിലെ നൈലോണ്‍ പാലം. എതിര്‍വശത്തുള്ള, പുതിയപാലത്തിന്റെ കൈവരി താല്‍കാലിക ട്രൈപ്പോഡായി മാറി.













ട്രൈപ്പോഡില്ലാത്തതിനാല്‍ രണ്ട്‌ മൂന്ന് കല്ലിന്റെ മുകളില്‍ ക്യാമറ വച്ച്‌, ടൈമര്‍ ഓണ്‍ ചെയ്ത്‌ എടുത്തത്‌. കല്ല് ചരിഞ്ഞ്‌ ഇരുന്നതിനാല്‍ പടവും ചരിഞ്ഞ്‌ പോയി ...


Wednesday, April 2, 2008

ത്രിശ്ശൂരില്‍ നിന്നും ... (പടം)

ചുമ്മ ഒന്ന് റൗണ്ട്‌ വഴി കറങ്ങിയതാണ്‌. അപ്പോള്‍ കണ്ടത്‌. ഏതാണ്‌ സ്ഥലം, ഏതാണ്‌ അമ്പലം എന്നൊന്നും എഴുതേണ്ടല്ലോ.





Friday, March 14, 2008

വാഗമണ്‍ കാഴ്ചകള്‍ (പടം)

ഈയ്യിടെ ഒരു വാഗമണ്‍ യാത്ര നടത്തുകയുണ്ടായി. അപ്പോള്‍ എടുത്ത ചില ചിത്രങ്ങള്‍.
താമസിച്ച സ്ഥലം (ആശാ സദന്‍). കുരിശുമലയ്ക്കടുത്ത്‌. വളരെ മനോഹരമായ ഒരിടം. ആറേഴ്‌ കോട്ടേജുകള്‍ ഉണ്ട്‌. പിന്നെ, മുന്‍കൂട്ടി ബുക്ക്‌ ചെയ്ത്‌ വേണം പോകാന്‍. ഇല്ലെങ്കില്‍ കോട്ടേജ്‌ കിട്ടാന്‍ പാടാണ്‌. രാത്രി ഇവിടെ നല്ല തണുപ്പാണ്‌. കുറുജിയുടെ ഭാഷയില്‍ പറഞ്ഞാല്‍ അല്‍പം "ശൈത്യനിവാരണാസവം" ഉണ്ടെങ്കില്‍, രാത്രി ആ തണുപ്പുംകൊണ്ട്‌ പുറത്തിരുന്ന് കത്തി വയ്ക്കാന്‍ നല്ല രസമാണ്‌.

ഒരു കോട്ടേജിന്റെ ജനലില്‍കൂടി പുറത്തേക്ക്‌ നോക്കുമ്പോള്‍ ...

ഇവിടെ കോഴി, താറാവ്‌ എന്നിവയെ വളര്‍ത്തുന്നുണ്ട്‌. അതിഥികള്‍ക്ക്‌ മുട്ടയുടെ രൂപത്തിലും, നാടന്‍ കോഴിക്കറി, താറാവ്‌ റോസ്റ്റ്‌ രൂപത്തിലും അവ മുന്നില്‍ വരും.

വാഗമണ്‍ കുരിശുമല. ഇത്‌ കുരിശുമലയുടെ ഏറ്റവും മുകളിലാണ്‌. ഏകദേശം മൂന്ന് കിലോമീറ്ററോളം മല കയറണം. ചില ഇടങ്ങളില്‍ നല്ല കയറ്റമാണ്‌. മുകളില്‍ നല്ല തണുത്ത കാറ്റ്‌. പിന്നെ വശങ്ങളില്‍ അഗാധമായ കൊക്കകളും.


ഈ സ്ഥലവും, യേശുവിന്റെ രൂപവും ഇങ്ങനെ ഒരു ആംഗിളിലാണ്‌ എനിക്ക്‌ ഇഷ്ടപ്പെട്ടത്‌. മുന്നില്‍ നിന്ന് കാണുമ്പോള്‍ എന്തോ ഒരു കുറവ്‌ പോലെ. ചിലപ്പോള്‍ ഇലക്ട്രിക്‌ കമ്പികളും, കമിതാക്കള്‍ പേരും, പ്രണയ സന്ദേശങ്ങളും കുറിച്ചിട്ട പാറകളും കാരണമാവാം

ഈ പൂവിന്റെ പേരെന്താണെന്നറിയില്ല. കുരിശുമലയില്‍ ഉടനീളം കണ്ടിരുന്നു. പാവങ്ങള്‍. വെയിലേറ്റ്‌ വാടാറായിരിക്കുന്നു.


കുരിശുമലയിലെ ഒരു ചരിവ്‌. രണ്ട്‌ വിദ്വാന്മാര്‍ നില്‍ക്കുന്നത്‌ കണ്ടോ ? അവന്മാര്‍ അല്‍പം കൂടി മുന്നോട്ട്‌ പോയിരുന്നെങ്കില്‍ "പാനിംഗ്‌" എന്ന ഫോട്ടോഗ്രാഫി ടെക്നിക്കിന്‌ ഉദാഹരണമായേനെ. "കേറിപ്പോടാ ..." എന്നലറിയപ്പോള്‍ അവന്മാര്‍ അനുസരിച്ചു

വാഗമണ്‍, മൊട്ടക്കുന്നിന്‌ അടുത്തുള്ള ഒരിടം. വെറുതെ നോക്കുമ്പോള്‍ വലുതായൊന്നും കണ്ടില്ല. പക്ഷേ ചില ഭാഗങ്ങള്‍ ഒരു പ്രത്യേക രീതിയില്‍ ക്യാമയുടെ LCD സ്ക്രീനില്‍ കണ്ടപ്പോള്‍ ഭംഗി തോന്നി.


മൊട്ടക്കുന്നില്‍ CD വില്‍ക്കുന്ന പിള്ളേര്‍. പുല്ലില്‍ കിടക്കുകയായിരുന്നു. താഴെ നിന്നും ശൂ, ശൂ, ശീ എന്നീ ശബ്ദങ്ങള്‍ പുറപ്പെടുവിച്ച്‌, കുറേ ആംഗ്യ ഭാഷയൊക്കെ പ്രയോഗിച്ചപ്പോഴാണ്‌ മച്ചാന്മാര്‍ ഒന്ന് എഴുന്നേറ്റിരുന്നത്‌. ജാഡ, ജാഡ ...


ഏതോ കോളേജില്‍ നിന്നും വന്ന ടീമാണെന്ന് തോന്നുന്നു. നീലാകാശത്തിന്റെ ബാക്‌ ഗ്രൗണ്ടില്‍, ഉറുമ്പുകളെപ്പോലെ അവരെ കാണാന്‍ നല്ല രസമായിരുന്നു. ഈ മൊട്ടക്കുന്ന് പച്ച നിറമായിരുന്നുവെങ്കില്‍ എന്ന് ആശിച്ച ഒരു ചിത്രം.

ഈ തണലില്‍ ഇത്തിരി നേരം. മൊട്ടക്കുന്നിലൂടെ വെയിലത്ത്‌ തേരാ പാരാ നടന്നാല്‍ ഇങ്ങനിരിക്കും ! ചേട്ടന്മാര്‍ ദാഹം തീര്‍ക്കാനുള്ള പരിപാടിയിലാണെന്ന് തോന്നുന്നു.
വാഗമണ്‍, പൈന്‍ ഫോറസ്റ്റ്‌. ഒരു ഊട്ടി ഗെറ്റപ്പൊക്കെയുണ്ട്‌ ഈ സ്ഥലത്തിന്‌. ചുമ്മാ ക്ലിക്കിയതാണ്‌.പോര.


പിന്നേം പൈന്‍ ഫോറസ്റ്റ്‌. ഇതും പോര. അടുത്തത്‌ ശരിയാക്കാം എന്ന് കരുതി അപ്പറേച്ചറും, ഷട്ടര്‍ സ്പീഡും ഒക്കെ ശരിയാക്കി വന്നപ്പോള്‍, "ഡിം", ക്യാമറ ഓഫ്‌ ! ബാറ്ററി ഫുള്‍ ചാര്‍ജൊക്കെ ചെയ്ത്‌ കൊണ്ടുവന്നതാ. എന്നിട്ട്‌ എന്ത്‌ പറ്റി, ആവോ ?

Tuesday, March 11, 2008

ഒരു ഫോട്ടോ ബ്ലോഗ്‌ തുടങ്ങുന്നു.

'തനിമലയാള'ത്തില്‍ ലിസ്റ്റ്‌ ചെയ്ത്‌ വരാത്തതുകൊണ്ട്‌, ഒരിക്കല്‍ കൂടി പോസ്റ്റ്‌ ചെയ്യുന്നു. കാണുമല്ലോ ?http://padampiditham.blogspot.com

Monday, March 10, 2008

എന്റെ ഫോട്ടോ ബ്ലോഗ്‌ (ആദ്യ ശ്രമം.)



ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നും പിടിയില്ല. പക്ഷേ പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്‌. ബൂലോകത്തെ ഫോട്ടോപിടിത്തക്കാരായ പുലികളുടെ സൃഷ്ടികള്‍കണ്ട്‌ അന്തംവിട്ട്‌ നിന്നിട്ടുണ്ട്‌. ഇത്രയും മനോഹരങ്ങളായ ചിത്രങ്ങള്‍ എങ്ങനെ എടുക്കുന്നു എന്നാലോചിച്ച്‌ !


അപ്പോള്‍ കയ്യിലുള്ള, അത്രയൊന്നും സാങ്കേതികമികവില്ലാത്ത, ഒരു പടം പിടിത്ത യന്ത്രവും വച്ച്‌ തുടങ്ങുന്നു. ബൂലോകത്തെ എല്ലാ ഗുരുക്കന്മാരുടേയും അനുഗ്രഹാശിസ്സുകളോടെ. തെറ്റുകുറ്റങ്ങള്‍ പൊറുക്കുമല്ലോ !


ഒരു പൂവില്‍നിന്നു തന്നെ തുടങ്ങാം. മുല്ലപ്പൂവിന്റെ സുഗന്ധം. പണ്ട്‌ വീട്ടുമുറ്റത്തെ കൊച്ചുതോട്ടത്തില്‍ അമ്മ, കുറേ വള്ളികള്‍ പടര്‍ത്തി വിട്ടിട്ടുണ്ടായിരുന്നു. മഴക്കാല സന്ധ്യകളില്‍, മഴ ഒന്ന് തോര്‍ന്നുനില്‍ക്കുമ്പോള്‍ മുല്ലപ്പൂക്കള്‍ പാതി വിടരും. വീട്ടിന്റെ ഉമ്മറത്ത്‌ ഇരിക്കുമ്പോള്‍ തന്നെ അതിന്റെ ഗന്ധം ഒഴുകിവരും. താഴെ വീണാലും, വെറുതെ പെറുക്കിയെടുത്ത്‌ കൈക്കുമ്പിളില്‍ വച്ച്‌ "ഹോ, എന്ത്‌ മണാ അല്ലേ ...?" എന്ന് അമ്മ പറയും.


ഇപ്പോള്‍, ഈ നഗരത്തില്‍ വിരിയുന്ന മുല്ലപ്പൂക്കള്‍ക്കും ആ കുട്ടിക്കാലം ഒന്നുകൂടി ഓര്‍മ്മപ്പ്പ്പെടുത്താന്‍ കഴിയുന്നു...