
ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നും പിടിയില്ല. പക്ഷേ പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. ബൂലോകത്തെ ഫോട്ടോപിടിത്തക്കാരായ പുലികളുടെ സൃഷ്ടികള്‍കണ്ട് അന്തംവിട്ട് നിന്നിട്ടുണ്ട്. ഇത്രയും മനോഹരങ്ങളായ ചിത്രങ്ങള്‍ എങ്ങനെ എടുക്കുന്നു എന്നാലോചിച്ച് !
അപ്പോള്‍ കയ്യിലുള്ള, അത്രയൊന്നും സാങ്കേതികമികവില്ലാത്ത, ഒരു പടം പിടിത്ത യന്ത്രവും വച്ച് തുടങ്ങുന്നു. ബൂലോകത്തെ എല്ലാ ഗുരുക്കന്മാരുടേയും അനുഗ്രഹാശിസ്സുകളോടെ. തെറ്റുകുറ്റങ്ങള്‍ പൊറുക്കുമല്ലോ !
ഒരു പൂവില്‍നിന്നു തന്നെ തുടങ്ങാം. മുല്ലപ്പൂവിന്റെ സുഗന്ധം. പണ്ട് വീട്ടുമുറ്റത്തെ കൊച്ചുതോട്ടത്തില്‍ അമ്മ, കുറേ വള്ളികള്‍ പടര്‍ത്തി വിട്ടിട്ടുണ്ടായിരുന്നു. മഴക്കാല സന്ധ്യകളില്‍, മഴ ഒന്ന് തോര്‍ന്നുനില്‍ക്കുമ്പോള്‍ മുല്ലപ്പൂക്കള്‍ പാതി വിടരും. വീട്ടിന്റെ ഉമ്മറത്ത് ഇരിക്കുമ്പോള്‍ തന്നെ അതിന്റെ ഗന്ധം ഒഴുകിവരും. താഴെ വീണാലും, വെറുതെ പെറുക്കിയെടുത്ത് കൈക്കുമ്പിളില്‍ വച്ച് "ഹോ, എന്ത് മണാ അല്ലേ ...?" എന്ന് അമ്മ പറയും.
ഇപ്പോള്‍, ഈ നഗരത്തില്‍ വിരിയുന്ന മുല്ലപ്പൂക്കള്‍ക്കും ആ കുട്ടിക്കാലം ഒന്നുകൂടി ഓര്‍മ്മപ്പ്പ്പെടുത്താന്‍ കഴിയുന്നു...
15 comments:
അതിമനോഹരം...
അതിമനോഹരം...
ഇന്നത്തെ തേങ്ങ എന്റെ വക....
ഠേ...
പിന്നെ മാഷേ,
ഞാനും ആ പഴയ കാലത്തേക്ക് പോയീട്ടോ...
തേന്മാവില്‍ നിറയെ ചുറ്റി നിറഞ്ഞ ആ മുല്ലവള്ളികളേയും മുറ്റം നിറയെ വീണുകിടക്കുന്ന മുല്ലപ്പൂക്കളുടേയും, കൂടാതെ രാത്രിയെ സുഗന്ധപൂരിതമാക്കുന്ന മുല്ലപ്പൂവിന്റെ ഗന്ധത്തേയും ഓര്‍ത്തുപോയീ....
സ്വാഗതം!
ചുമ്മാ ഓടിനടന്ന് പടമെടുത്ത് പോസ്റ്റെന്നേ...
ആശംസകള്‍... തുടക്കം നന്നായി മാഷേ.
:)
നാട്ടുകാരാ, നാടാ,.. ഫോട്ടോഗ്രാഫിയുടെ പാഠങ്ങള്‍ പഠിക്കാന്‍ അപ്പുമാഷിന്റെ കാഴ്‌ചക്കിപ്പുറം ബ്ലോഗില്‍ പോയാല്‍ മതിയല്ലോ..?
പോരട്ടെ ചിത്രങ്ങള്‍ ഓരോന്നായി.. :)
സ്വാഗതം സുഹൃത്തേ.
ആശംസകള്‍ :)
സ്വാഗതവും ആശംസകളും.
പോരട്ടെ നിറയെ പടങ്ങള്‍! നാട്ടില്‍ താമസിക്കുന്നവര്‍ക്ക് ഫോട്ടൊഗ്രാഫിയ്ക്കുള്ള ലൊക്കേഷനുകളും വിഷയങ്ങളും അനവധിയുണ്ടല്ലോ. അതൊക്കെ വരട്ടെ.
ധൈര്യമായിട്ട് തുടങ്ങു!
ആശംസകള്‍.
നല്ല ചിത്രം ... ആ പൂങ്കുല നടുക്ക് വെക്കാതെ ഒരു sideil നിന്നും compose ചെയ്തു നോക്കു .... കുറച്ചു കൂടി ഭംഗി ഉണ്ടാകും
സ്വാഗതം.:)
നല്ല മുല്ലപ്പൂ ഫോടോ...
ഓ.ടോ: അതേയ്, ഒരു നല്ല പൂച്ചക്കുട്ടീടെ ഫോടോ ഇടണം ട്ടോ.
ഞാനുമൊരു ഫോട്ടോ ബ്ലോഗ് തുടങ്ങി http://www.electronicmizhi.blogspot.com
ഹും! എന്നിട്ടൊരു മദാമ്മക്കൊച്ചല്ലാതെ ആരും ഒന്ന് തിരിഞ്ഞു നോക്കി പോലുമില്ല.
hai nalla mullapoo manam
Post a Comment