Friday, March 14, 2008

വാഗമണ്‍ കാഴ്ചകള്‍ (പടം)

ഈയ്യിടെ ഒരു വാഗമണ്‍ യാത്ര നടത്തുകയുണ്ടായി. അപ്പോള്‍ എടുത്ത ചില ചിത്രങ്ങള്‍.
താമസിച്ച സ്ഥലം (ആശാ സദന്‍). കുരിശുമലയ്ക്കടുത്ത്‌. വളരെ മനോഹരമായ ഒരിടം. ആറേഴ്‌ കോട്ടേജുകള്‍ ഉണ്ട്‌. പിന്നെ, മുന്‍കൂട്ടി ബുക്ക്‌ ചെയ്ത്‌ വേണം പോകാന്‍. ഇല്ലെങ്കില്‍ കോട്ടേജ്‌ കിട്ടാന്‍ പാടാണ്‌. രാത്രി ഇവിടെ നല്ല തണുപ്പാണ്‌. കുറുജിയുടെ ഭാഷയില്‍ പറഞ്ഞാല്‍ അല്‍പം "ശൈത്യനിവാരണാസവം" ഉണ്ടെങ്കില്‍, രാത്രി ആ തണുപ്പുംകൊണ്ട്‌ പുറത്തിരുന്ന് കത്തി വയ്ക്കാന്‍ നല്ല രസമാണ്‌.

ഒരു കോട്ടേജിന്റെ ജനലില്‍കൂടി പുറത്തേക്ക്‌ നോക്കുമ്പോള്‍ ...

ഇവിടെ കോഴി, താറാവ്‌ എന്നിവയെ വളര്‍ത്തുന്നുണ്ട്‌. അതിഥികള്‍ക്ക്‌ മുട്ടയുടെ രൂപത്തിലും, നാടന്‍ കോഴിക്കറി, താറാവ്‌ റോസ്റ്റ്‌ രൂപത്തിലും അവ മുന്നില്‍ വരും.

വാഗമണ്‍ കുരിശുമല. ഇത്‌ കുരിശുമലയുടെ ഏറ്റവും മുകളിലാണ്‌. ഏകദേശം മൂന്ന് കിലോമീറ്ററോളം മല കയറണം. ചില ഇടങ്ങളില്‍ നല്ല കയറ്റമാണ്‌. മുകളില്‍ നല്ല തണുത്ത കാറ്റ്‌. പിന്നെ വശങ്ങളില്‍ അഗാധമായ കൊക്കകളും.


ഈ സ്ഥലവും, യേശുവിന്റെ രൂപവും ഇങ്ങനെ ഒരു ആംഗിളിലാണ്‌ എനിക്ക്‌ ഇഷ്ടപ്പെട്ടത്‌. മുന്നില്‍ നിന്ന് കാണുമ്പോള്‍ എന്തോ ഒരു കുറവ്‌ പോലെ. ചിലപ്പോള്‍ ഇലക്ട്രിക്‌ കമ്പികളും, കമിതാക്കള്‍ പേരും, പ്രണയ സന്ദേശങ്ങളും കുറിച്ചിട്ട പാറകളും കാരണമാവാം

ഈ പൂവിന്റെ പേരെന്താണെന്നറിയില്ല. കുരിശുമലയില്‍ ഉടനീളം കണ്ടിരുന്നു. പാവങ്ങള്‍. വെയിലേറ്റ്‌ വാടാറായിരിക്കുന്നു.


കുരിശുമലയിലെ ഒരു ചരിവ്‌. രണ്ട്‌ വിദ്വാന്മാര്‍ നില്‍ക്കുന്നത്‌ കണ്ടോ ? അവന്മാര്‍ അല്‍പം കൂടി മുന്നോട്ട്‌ പോയിരുന്നെങ്കില്‍ "പാനിംഗ്‌" എന്ന ഫോട്ടോഗ്രാഫി ടെക്നിക്കിന്‌ ഉദാഹരണമായേനെ. "കേറിപ്പോടാ ..." എന്നലറിയപ്പോള്‍ അവന്മാര്‍ അനുസരിച്ചു

വാഗമണ്‍, മൊട്ടക്കുന്നിന്‌ അടുത്തുള്ള ഒരിടം. വെറുതെ നോക്കുമ്പോള്‍ വലുതായൊന്നും കണ്ടില്ല. പക്ഷേ ചില ഭാഗങ്ങള്‍ ഒരു പ്രത്യേക രീതിയില്‍ ക്യാമയുടെ LCD സ്ക്രീനില്‍ കണ്ടപ്പോള്‍ ഭംഗി തോന്നി.


മൊട്ടക്കുന്നില്‍ CD വില്‍ക്കുന്ന പിള്ളേര്‍. പുല്ലില്‍ കിടക്കുകയായിരുന്നു. താഴെ നിന്നും ശൂ, ശൂ, ശീ എന്നീ ശബ്ദങ്ങള്‍ പുറപ്പെടുവിച്ച്‌, കുറേ ആംഗ്യ ഭാഷയൊക്കെ പ്രയോഗിച്ചപ്പോഴാണ്‌ മച്ചാന്മാര്‍ ഒന്ന് എഴുന്നേറ്റിരുന്നത്‌. ജാഡ, ജാഡ ...


ഏതോ കോളേജില്‍ നിന്നും വന്ന ടീമാണെന്ന് തോന്നുന്നു. നീലാകാശത്തിന്റെ ബാക്‌ ഗ്രൗണ്ടില്‍, ഉറുമ്പുകളെപ്പോലെ അവരെ കാണാന്‍ നല്ല രസമായിരുന്നു. ഈ മൊട്ടക്കുന്ന് പച്ച നിറമായിരുന്നുവെങ്കില്‍ എന്ന് ആശിച്ച ഒരു ചിത്രം.

ഈ തണലില്‍ ഇത്തിരി നേരം. മൊട്ടക്കുന്നിലൂടെ വെയിലത്ത്‌ തേരാ പാരാ നടന്നാല്‍ ഇങ്ങനിരിക്കും ! ചേട്ടന്മാര്‍ ദാഹം തീര്‍ക്കാനുള്ള പരിപാടിയിലാണെന്ന് തോന്നുന്നു.
വാഗമണ്‍, പൈന്‍ ഫോറസ്റ്റ്‌. ഒരു ഊട്ടി ഗെറ്റപ്പൊക്കെയുണ്ട്‌ ഈ സ്ഥലത്തിന്‌. ചുമ്മാ ക്ലിക്കിയതാണ്‌.പോര.


പിന്നേം പൈന്‍ ഫോറസ്റ്റ്‌. ഇതും പോര. അടുത്തത്‌ ശരിയാക്കാം എന്ന് കരുതി അപ്പറേച്ചറും, ഷട്ടര്‍ സ്പീഡും ഒക്കെ ശരിയാക്കി വന്നപ്പോള്‍, "ഡിം", ക്യാമറ ഓഫ്‌ ! ബാറ്ററി ഫുള്‍ ചാര്‍ജൊക്കെ ചെയ്ത്‌ കൊണ്ടുവന്നതാ. എന്നിട്ട്‌ എന്ത്‌ പറ്റി, ആവോ ?

10 comments:

Ranjith chandran, R said...

Nice.. this has been a feast for the eyes.

ശ്രീ said...

മുന്‍പൊരിയ്ക്കല്‍ പോയിട്ടുണ്ട്, കോളേജില്‍ നിന്ന് ടൂര്‍...9 വര്‍ഷം മുന്‍പ്. അന്ന് മൊട്ടക്കുന്നുകള്‍ക്ക് ഇതിനേക്കാള്‍ പച്ചപ്പ് ഉണ്ടായിരുന്നു. എന്തായാലും ഈ ചിത്രങ്ങള്‍ പങ്കു വച്ചതിനു നന്ദി.
:)

കണ്ണൂരാന്‍ - KANNURAN said...

കൊള്ളാം പടംസ്

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഹായ് ഹായ്..

ഹരിശ്രീ said...

മനോഹരമായ് ഈ ചിത്രങ്ങള്‍ക്ക് നന്ദി....

മാഷേ...
ഇനിയും തുടരട്ടെ...

ആഷ | Asha said...

വാഗമണ്‍ കാഴ്ചകള്‍ക്ക് നന്ദി
എന്നാണാവോ ഇവിടെ ഒന്നു പോവാന്‍ സാധിക്കുക :)

Unknown said...

കൊള്ളാം,,!

ആ ചിത്രത്തിലുള്ളത് താറാവാണെന്നു് തോന്നുന്നില്ല..!

ഏറനാടന്‍ said...

നാടന്‍, ആദ്യവരവാണിവിടെ, കണ്ണിനാനന്ദമായി. വിവരണവും നന്നു.. നാം തമ്മില്‍ നാമധേയത്തില്‍ സാമ്യതയുണ്ടല്ലോ! നാടന്‍ - ഏറനാടന്‍.. പറഞ്ഞുവരുമ്പോ ബന്ധുക്കാരാവും. :)

മുസ്തഫ|musthapha said...

nalla padangal!

ഹരീഷ് തൊടുപുഴ said...

കൊള്ളാം...നല്ല ചിത്രങ്ങള്‍... ആശംസകള്‍